മീന്‍ വാങ്ങാനെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം

-

തൃശ്ശൂര്‍ >>പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷ. തളിക്കുളം സ്വദേശി കൃഷ്ണന്‍കുട്ടിയെ (68) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം.

2015 ല്‍ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.പ്രതി വാടാനപ്പള്ളി മീന്‍ മാര്‍ക്കറ്റില്‍ നിന്നും മീന്‍ കൊണ്ടുവന്നു വീട്ടില്‍ വച്ച് വില്‍ക്കാറുണ്ട്. അങ്ങനെ അയല്‍വാസിയായ പെണ്‍കുട്ടി മീന്‍ വാങ്ങാന്‍ വന്ന സമയത്ത് നിബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കൂടാതെ ഡിഎന്‍എ പരിശോധനയില്‍ ഇരയായപെണ്‍കുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →