മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ സ്‌ഫോടനം; വീട്ടിലെ താമസക്കാരന്‍ അറസ്റ്റില്‍

-

പെരുമ്പാവൂര്‍ >>വെങ്ങോല എരപ്പ് ഭാഗത്ത് വീട്ടുവളപ്പിലെ മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ വീട്ടിലെ താമസക്കാരന്‍ അറസ്റ്റില്‍. കൊല്ലം കരവാളൂര്‍ വേനട ഭാഗത്ത് സത്യരാശ് കുമാര്‍ (45) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ട് ഡെറ്റനേറ്റര്‍ ട്യൂബും, നൈട്രേറ്റിന്റെ സാന്നിധ്യവും കണ്ടെത്തി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്. നേരത്തെ ഇയാള്‍ പാറമടയിലെ ജോലിക്കാരനായിരുന്നു. പതിമൂന്നു വര്‍ഷമായി ഈ വീട്ടിലാണ് താമസം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →