LOADING

Type to search

വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുലിയൂര്‍>>വീട് അടിച്ചു തകര്‍ത്ത്, തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍. നെയ്യാറ്റിന്‍കര പുലിയൂര്‍ ശാലയിലാണ് സംഭവം. പുലിയൂര്‍ ശാല പൊട്ടന്‍ചിറ വാഴവിള കുഴി വീട്ടില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ കലഹം പതിവായിരുന്നു. ഇന്നലെയും കുമാര്‍ ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.പ്രകോപിതനായ കുമാര്‍ വീട്ടിലെ മുഴുവന്‍ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു.

തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ പെട്രോള്‍ ഒഴിച്ചശേഷം കിടപ്പു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.