തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ ഫാത്തിമ തഹ്ലിയ

കോഴിക്കോട്>>സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.

കേരളത്തില്‍ നിന്നും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായിയെന്നും ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഉത്തര്‍പ്രദേശില്‍ മോദിയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കിയെന്നും തമിഴ്നാട്ടില്‍ നേതാവ് മരിച്ചതില്‍ മനംനൊന്ത് അനുയായികള്‍ ആത്മഹത്യ ചെയ്തെന്നും കേള്‍ക്കുമ്‌ബോള്‍ അവിടങ്ങളിലെ പാര്‍ട്ടി അണികളുടെ ബുദ്ധി ശൂന്യതയെ കുറിച്ച് ഓര്‍ത്ത് പരിതപിച്ചിട്ടുണ്ട്.

പിണറായി സ്തുതി ഗീതങ്ങളുടെ അകമ്ബടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം സഖാക്കള്‍ക്ക് നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു പോയി. കേരളത്തില്‍ നിന്നും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായി. ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണ്.