LOADING

Type to search

മയിലുകളെ വലവച്ച് പിടികൂടി അടിച്ചുകൊന്നു; വികാരി വനംവകുപ്പ് പിടിയില്‍

Latest News Local News News

തൃശൂര്‍>>> വൈദികസേവനത്തില്‍ നിന്നും വിരമിച്ചവര്‍ താമസിക്കുന്ന രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടറായ ഫാ.ദേവസി പന്തല്ലൂക്കാരന്‍(65) മയിലിനെ കൊന്ന കേസില്‍ അറസ്റ്റില്‍. തൃശൂര്‍ ഫോറസ്റ്റ് ഫ്ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

വിയ്യൂര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുളള വിയ്യാനിഭവന്‍ പരിസരത്ത് പക്ഷികള്‍ കടക്കാതിരിക്കാന്‍ വലയിട്ടിട്ടുണ്ട്. ഈ വലയില്‍ ഇന്ന് വൈകിട്ട് കുടുങ്ങിയ മയിലുകളെ വൈദികന്‍ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കസേരയില്‍ വച്ച് മൂടിയിരിക്കുകയായിരുന്നു. ദേശീയ പക്ഷിയെ കൊലപ്പെടുത്തിയതിനും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂളില്‍ പെടുന്ന സംരക്ഷിക്കപ്പെടുന്ന പക്ഷിയായതിനാലും ഇവയെ കൊല്ലുന്നതും ജഡം കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.

കസ്റ്റഡിയിലെടുത്ത വൈദികനെയും മയിലുകളുടെ ജഡവും കേസിന്റെ തുടരന്വേഷണത്തിന് പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മയിലുകളെ കൊല്ലുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.