തിരുവനന്തപുരം>>>ഈ മാസം 22 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ നിശ്ചയിച്ച ധര്‍ണ ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളിയതോടെ കര്‍ഷക നേതാക്കളുമായി ഡല്‍ഹി പൊലീസ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. 22ാം തീയതിമുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13വരെ അഞ്ച് കര്‍ഷക സംഘടനാ നേതാക്കളും 200 കര്‍ഷകരും പാര്‍ലമെന്റിന് മുമ്ബില്‍ പ്രതിഷേധിക്കാനെത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അതീവ സുരക്ഷാമേഖലയായ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ചു നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപെട്ടിരുന്നു. ഇതിന് പുറമെ, കോവിഡ് സാഹചര്യത്തില്‍ പ്രതിഷേധം അനുവദിക്കാന്‍ കഴിയില്ലെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം പാര്‍ലമെന്റിന് മുന്നിലേക്ക് നീങ്ങാനിരിക്കേ തലസ്ഥാന നഗരിയില്‍ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കില്‍ ഇന്ന് പാര്‍ലമെന്റിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഡല്‍ഹി പൊലീസ് മെട്രോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Follow us on