LOADING

Type to search

‘കര്‍ഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹര്‍ജി ഇന്ന് പരിഗണിക്കും

Latest News Local News News


ന്യൂഡല്‍ഹി>>>കര്‍ഷക പ്രക്ഷോഭം കാരണം ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി, ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.

ഗതാഗത പ്രശ്‌നത്തിന് കേന്ദ്രസര്‍ക്കാരും, ഉത്തര്‍പ്രദേശ്-ഹരിയാന സര്‍ക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു. സിംഗു അതിര്‍ത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ വിളിച്ച യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഡല്‍ഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകള്‍ അടച്ചിട്ടിരിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി

.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.