LOADING

Type to search

കുടുംബവഴക്കില്‍ മധ്യസ്ഥതയ്ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; പോക്സോ കേസ് ഫയല്‍ ചെയ്ത് ഇരുഭാഗക്കാരും

Latest News Local News News

നെടുങ്കണ്ടം>>> ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ മധ്യസ്ഥതയ്ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉടുമ്ബന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.

ഏറ്റുമുട്ടല്‍ ചെന്നെത്തിയത് ഇരുഭാഗക്കാരും പോക്സോ കേസ് ഫയല്‍ ചെയ്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇരുവിഭാഗവും നല്‍കിയത്.

യുവാവിന്റെ അച്ഛന്‍ മകന്റെ ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് ഒരു പരാതി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ ബന്ധുവിനെതിരെ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഉടുമ്ബന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.