ഫ്‌ലാറ്റ് തട്ടിപ്പ് പരാതി: പി ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ അന്താരാഷ്ട്ര താരം രംഗത്ത്

കോഴിക്കോട് >>ഫ്‌ലാറ്റ് തട്ടിപ്പ് പരാതിയില്‍ അത്‌ലറ്റ് പി ടി ഉഷയ്ക്കെതിരെ വീണ്ടും ആരോപണവുമായി മുന്‍ ഇന്റര്‍നാഷണല്‍ താരവും കണ്ണൂര്‍ സ്‌പോര്‍ട്‌സ്ഡിവിഷനില്‍ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ് രംഗത്തെത്തി.

വാഗ്ദ്ധാനം ചെയ്ത ഫ്‌ലാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പി ടി ഉഷ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ഉഷയുടെ ഭാഗത്താണെന്നുമാണ് ജെമ്മ ജോസഫ് പറയുന്നത്.

നേരത്തേ ഫ്‌ലാറ്റ്‌നല്‍കാമെന്ന്പറഞ്ഞ്46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനാണ്‌വെള്ളയില്‍ പൊലീസ്‌കേസെടുത്തിരുന്നു. ജെമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്‌ലാറ്റ്‌രജിസ്റ്റര്‍ ചെയ്ത്‌നല്‍കിയില്ലെന്നും പണം തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും പ്രതികളാണ്. അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്‌ലാറ്റിനായി തുക നല്‍കി താന്‍ വഞ്ചിതയായെന്ന്‌ജെമ്മ ജോസഫ്പരാതിയില്‍ പറയുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →