LOADING

Type to search

വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതി

Latest News Local News News

കോഴിക്കോട് .>>>പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഉണ്ടാക്കി അശ്ലീല മെസേജുകള്‍ അയക്കുന്നതായി പരാതി. കോഴിക്കോട് കാരശേരി ആനയാംകുന്നിലാണ് സംഭവം.

മെസേജുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിലും അവരുടെ ഫോട്ടോ അയച്ചു കൊടുത്തില്ലെങ്കിലും ഭീഷണിപ്പെടുത്തുന്നതായി മെസേജ് ലഭിച്ചവര്‍ പറയുന്നു. മുക്കം പോലീസിലും സൈബര്‍സെല്ലിനും പരാതി നല്‍കി.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരശ്ശേരി ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാര്‍ഥിനിക്ക് ആദ്യം മെസ്സേജ് വന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ആനയാംകുന്ന് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികള്‍ക്ക് മെസ്സേജ് അയച്ചിരിക്കുന്നത്.

ഇതിനോടകം നിരവധി വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരികളുടെ പ്രൊഫൈല്‍ ഫോട്ടോയുള്ള അക്കൗണ്ടുകളില്‍ നിന്നും അശ്ലീല മെസേജുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്‌കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പേരില്‍ അയല്‍വാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോള്‍ വന്നതായും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.