കോതമംഗലം>>പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്സില്‍ അഞ്ച് പേര് അറസ്റ്റില്‍ . കല്ലൂര്‍ക്കാട് വെള്ളാരം കല്ല് കല്ലിങ്കല്‍ വീട്ടില്‍ അനു (32), കൊയ്ത്താനത്ത് വീട്ടില്‍ സിനോ മാത്യു (37), ഏനാനല്ലൂര്‍ പേരാമംഗലം കടുവാക്കുഴിയില്‍ വീട്ടില്‍ ജോമി (36), വെട്ടിയാങ്കല്‍ വീട്ടില്‍ ജെറിന് ജോര്‍ജ് (32), കെമ്പാനക്കുടിയില്‍ വീട്ടില്‍ മനുമോഹന്‍ (31) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ എക്സൈസ് ഓഫീസിലെ ഓഫീസറായ ജിഷ്ണു മനോജിനാണ് മര്‍ദ്ദനമേറ്റത്. മുവാറ്റുപുഴ സര്‍ക്കാര്‍ മദ്യശാലക്ക് മുന്പില് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി വില്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥന്.
സഞ്ചിയില്‍ കൊണ്ടുപോവുകയായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥന് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി സംഘം ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. എസ്.എച്ച്. ഒ സി.ജെ മാര്ട്ടിന്, എസ്.ഐ ബിജുമോന്, എസ് സി പി ഒ സ്വരാജ് തുടങ്ങിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Follow us on