LOADING

Type to search

എറണാകുളം സി.പി.എം.എമ്മില്‍ കൂട്ടനടപടി; 12 നേതാക്കളെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

Latest News Local News News

കൊച്ചി>>>സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ കൂട്ട സസ്പെന്‍ഷന്‍. കഴിഞ്ഞ തവണ നടപടി സ്വീകരിച്ച 12 നേതാക്കളെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ സി മോഹനന്‍, മണി ശങ്കര്‍ തുടങ്ങിയവര്‍ക്കും സസ്‌പെന്‍ഷന്‍ ഉണ്ട്. കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.

ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് എറണാകുളം സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയിലേയും ഏരിയാ കമ്മിറ്റയിലേയും നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. അന്നും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇന്നും കൂടുതല്‍ നടപടികളിലേക്ക് കടന്നത്.

സസ്‌പെന്‍ഷനിലായ നേതാക്കള്‍ക്കെതിരെ മുമ്ബ് താക്കീതും ചില നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്ന് നടപടി എടുത്ത എല്ലാ നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.