സമ്പൂര്‍ണ്ണ എലി നശീകരണയഞ്ജം

-

പിണ്ടിമന>>കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിളപരിപാലന പദ്ധതിയിലൂടെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണ്ണ എലി നശീകരണയഞ്ജ പരിപാടി സംഘടിപ്പിക്കും.ഇതിനോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് ബോധ വത്കരണ ക്ലാസ്സും,എലി നശീകരണ പ്രവര്‍ത്തനത്തിന് ആവശ്യമായ വസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്യും. പഞ്ചായത്ത്തല ഉത്ഘാടനം വേട്ടാംമ്പാറ ജോസഫൈന്‍ എല്‍.പി.എസ് സ്‌കൂളില്‍ വച്ച് ശനിയാഴ്ച 3 മണിക്ക് പ്രസിഡന്റ് ജെസ്സി.സാജു നിര്‍വ്വഹിക്കും.ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →