കാട്ടാനകള്‍ കയറി നശിപ്പിച്ച പ്രദേശങ്ങളില്‍ ബി.ജെ.പി സംഘം സന്ദര്‍ശനം നടത്തി

സ്വന്തം ലേഖകൻ -

കോതമംഗലം>>>കാട്ടാനകള്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിച്ച പ്രദേശങ്ങളില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുരിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. കോട്ടപ്പടി പഞ്ചായത്തിലെയും പിണ്ടിമനയിലെയും വിവിധ പ്രദേശങ്ങളിലാണ് കാട്ടാനകള്‍ കയറിയത്.

കൊക്കോ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ആഞ്ഞിലി തൈ മരങ്ങളും നശിപ്പിച്ചു. കാട്ടാനകളുടെ കൂടി വരുന്ന ഉപദ്രവം നിയന്ത്രിക്കുന്നതില്‍ ഭരണകൂടവും എം എല്‍ എ യും വന്‍ പരാജയമാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂര്‍ ആരോപിച്ചു.

കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി ജെ പി ശക്തമായ പ്രതിഷേധസമരങ്ങള്‍ താലൂക്കില്‍ വ്യാപകമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി അജി പൂക്കട, പിണ്ടിമന ഏഴാംവാര്‍ഡ് മെമ്പറും പിണ്ടിമന ബി.ജെ.പി പ്രസിഡന്റ് മായ കെ.കെ അരുണ്‍, ബി.എം.എസ് പഞ്ചായത്ത് സെക്രട്ടറി വിനോദ് ബാലന്‍, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയംഗം എം ടി റെജി പുലരി, അഖില്‍ രവി, അരുണ്‍ രവി എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു:

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →