മനുഷ്യ ജീവന് ഭീഷണിയായി പൊതുവഴിയില്‍ കാട്ടാന ശല്യം: നടപടിയെടുക്കാതെ അധികാരികള്‍???

-

കോതമംഗലം>കോതമംഗലത്ത് പുന്നേക്കാട്- തട്ടേക്കാട് റോഡില്‍ കാട്ടാന ശല്യം അതിരൂക്ഷം.പകല്‍ പോലും കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ക്ക് ശല്യമായിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും യാതൊരുവിധ നടപടികളെടുക്കുന്നില്ലെന്നും വ്യാപകമായ പരാതിയുണ്ട്.സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നോ നടപടികളെടുക്കുന്നില്ലെന്നുംനാട്ടുകാര്‍ ആരോപിച്ചു.

കോതമംഗലം – കുട്ടമ്പുഴ റൂട്ടില്‍ ദിവസവും യാത്രക്കാര്‍ ഈ റോഡില്‍കൂടിയാണ് യാത്ര ചെയ്യുന്നത്.കോതമംഗലം – കുട്ടമ്പുഴ റൂട്ടില്‍ തട്ടേക്കാട് വളവില്‍ യാത്രക്കാര്‍ക്ക് വന്‍ഭീഷണിയാകുകയാണ് കാട്ടാനയുടെ ശല്യം.ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ ഇതുവഴി യാത്ര ചെയ്യുന്നത്.ആനകളെ തുരത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.

കാട്ടാനയുടെ ശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരിലൊരാള്‍ കോതമംഗലത്ത് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും രേഖ മൂലം പരാതി നല്‍കിയാല്‍ പരിശോധിക്കാമെന്നും കോതമംഗലം ഫോറസ്റ്റ് ഓഫീസര്‍ തമ്പിപറഞ്ഞു.മലയാറ്റൂര്‍ ഡിഎഫ്ഒയില്‍ വിളിച്ച് അന്വേഷിക്കണമെന്നുംപറഞ്ഞു.ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ജനങ്ങള്‍ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുട്ടമ്പുഴ നിവാസികള്‍ പറഞ്ഞു.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ആനകളെ അടിയന്തിരമായിത്തന്നെ മയക്കുവെടി വെടിവച്ച് വല്ല ഉള്‍കാട്ടിലോ കോടനാട് ആനക്കളരിയിലോ കൊണ്ടുപോയി വിടാന്‍ വനംവകുപ്പ് നടപടികള്‍ കൈക്കൊള്ളുണമെന്നും നാട്ടുകാര്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →