LOADING

Type to search

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു, ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Latest News Local News News

ഇടുക്കി>>> ഇടുക്കി ശങ്കരപാണ്ഡ്യമേട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി വിജിയാണ് (35) മരിച്ചത്. ഭര്‍ത്താവ് കുമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ആനയിറങ്കല്‍ ഡാമിനും പൂപ്പാറ ഡാമിനും ഇടയിലുള്ള സ്ഥലത്ത് വച്ച് രാവിലെ 5.50നാണ് ആനയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട്ടില്‍ പോയിട്ട് മടങ്ങുകയായിരുന്നു ഇരുവരും.

കുമാറും വിജിയും ബൈക്കില്‍ വരുമ്‌ബോള്‍ വഴിയില്‍ രണ്ട് ആനകളെ കണ്ടതിനെ തുടര്‍ന്ന് വണ്ടി വളയ്ക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. വിജി വാഹനത്തിനു മുകളിലും കുമാര്‍ അടിയിലുമായാണ് വീണത്.

ഓടിയെത്തിയ ആനകള്‍ വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. വിജി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റ കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിജിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതും ഇവിടെ തന്നെയാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.