കണ്ണൂര്‍>>> ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന് മരിച്ചു. ഭാര്യ ജീനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്ബനി ജീവനക്കാരനാണ് ജസ്റ്റിന്. മുമ്ബും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്ബ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
Follow us on