കാട്ടാന ആക്രമണത്തില്‍ ആദിവാസി വനിതക്ക് ഗുരുതര പരിക്ക്

web-desk -


കോതമംഗലം >>>കുട്ടമ്പുഴ, മാമലകണ്ടത്ത് ഇളംപ്ലാശ്ശേരിക്കുടിയില്‍ ആദിവാസി സ്ത്രീക്ക്കാട്ടാനആക്രമണത്തില്‍ പരിക്ക്. വിറകുശേഖരിക്കാന്‍ വനത്തില്‍ കയറിയ അമ്മിണിയെ ആണ്കാട്ടാന ആക്രമിച്ചത്ഇന്നു രാവിലെ പത്തു മണിയോടു കൂടിയാണ് സംഭവം.

മാമലക്കണ്ടം ഇളംബ്ലാശ്ശേരികുടിയില്‍ നിന്നും വിറക് ശേഖരിക്കാന്‍ പോയ തായിരുന്നു അമ്മിണിയും മകള്‍ അമ്പിളിയും.ആനആക്രമിക്കാന്‍ വരുന്നത് കണ്ട ഇരുവരും ഓടി രക്ഷപെടുന്നതിനിടയില്‍ആനയുടെ തൊഴിയേറ്റ് അമ്മിണിഈറ്റ കാട്ടിനുള്ളില്‍ വീണു.ഈ സമയം മകള്‍ ഓടി രക്ഷപ്പെട്ട് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

ആനയുടെ ചവിട്ടേറ്റ് വീണ അമ്മിണിയെ നാട്ടുകാരുംഫോറസ്റ്റ് ചെക്ക് പോസ്റ്റിലെഉദ്യോഗസ്ഥരും എത്തി രക്ഷപെടുത്തുകയായിരുന്നു. നടുവിനും, വാരിയെല്ലിനും,തോളെല്ലിനും പരിക്കേറ്റ അമ്മിണിയെകുട്ടമ്പുഴയില്‍ നിന്നും പഞ്ചായത്ത് മെമ്പര്‍ മാരായ ജോഷി പൊട്ടയ്ക്കല്‍, ശ്രീജ ബിജുഎന്നിവരുടെ നേത്രത്വത്തില്‍കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രാഥമികപരിശോധനയില്‍ പരിക്ക് ഗുരുതരമായതിനാല്‍ താലൂക്കാശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.