LOADING

Type to search

തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് അന്തിമ അംഗീകാരം നല്‍കും

News

തിരുവനന്തപുരം>>>സിപിഐ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടിന് ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമ അംഗീകാരം നല്‍കും. പറവൂര്‍ മൂവാറ്റുപുഴ തോല്‍വികളില്‍ ശക്തമായ വിമര്‍ശനം ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. രണ്ടിടത്തും പാര്‍ട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജനയുഗം പത്രത്തെ പരസ്യമായി വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരായ നടപടിയും യോഗം ചര്‍ച്ച ചെയ്യും.

കൗണ്‍സിലിന് ശേഷം കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഏക്‌സിക്യൂട്ടീവില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമര്‍ശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു.

എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമര്‍ശനം. സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.