സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി

രാജി ഇ ആർ -

തിരുവനന്തപുരം>>> സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങും.

തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍- 1. പത്തനംതിട്ട: കലഞ്ഞൂര്‍-പല്ലൂര്‍

 1. ആലപ്പുഴ: മുട്ടാര്‍-നാലുതോട്
 2. കോട്ടയം: എലിക്കുളം-ഇളങ്ങുളം
 3. എറണാകുളം: വേങ്ങൂര്‍-ചൂരത്തോട്
 4. എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്
 5. എറണാകുളം: മാറാടി- നോര്‍ത്ത് മാറാടി
 6. എറണാകുളം: പിറവം-കരക്കോട്
 7. മലപ്പുറം: ചെറുകാവ്- ചേവായൂര്‍
 8. മലപ്പുറം: വണ്ടൂര്‍-മുടപ്പിലാശ്ശേരി
 9. മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്
 10. മലപ്പുറം: നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്
 11. കോഴിക്കോട്: വളയം-കല്ലുനിര
 12. കണ്ണൂര്‍: ആറളം-വീര്‍പ്പാട്
 13. തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്
 14. വയനാട്: സുല്‍ത്താന്‍ ബത്തേരി-പഴേരി