അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍; റോഡ് ഷോ തടയുന്നതും പരിഗണനയില്‍

ദില്ലി>>അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ എന്ന് കമ്മീഷന്‍ വൃത്തങ്ങള്‍. ആരോഗ്യമന്ത്രാലയം പച്ചക്കൊടി കാട്ടിയതായി സൂചന ലഭിച്ചു. അതേസമയം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരാനാണ് ആലോചന.വിര്‍ച്വല്‍ റാലികള്‍ക്ക് മുന്‍തൂക്കം കൊടുക്കണമെന്നതാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്ള കാര്യം. റോഡ് ഷോ തടയുന്നതും പരിഗണനയില്‍ ഉണ്ട്.

യുപി ഉള്‍പ്പടെ അഞ്ച് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കേണ്ടത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ഫെബ്രുവരിയില്‍ ആകനാണ് സാധ്യത.

സാമൂഹിക അകലം ഉറപ്പാക്കാന്‍ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാര്‍ഗനിര്‍ദ്ദേശം പാലിച്ച് വോട്ടെടുപ്പ് നടത്തണം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →