പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം ജനുവരി 1 ന് ആരംഭിക്കും : എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ

-

പെരുമ്പാവൂര്‍ >> പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വരള്‍ച്ച ശക്തമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം എത്രയും വേഗം നടത്തി കര്‍ഷകരുടെയും ജനങ്ങളുടെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ പെരിയാര്‍ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാലാവര്‍ഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരള്‍ച്ച ശക്തമായി. പെരിയാര്‍ വാലി കനാലിലൂടെ യുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം എല്‍ എ എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. കനാല്‍ ജലത്തിന്റെ അപര്യാപ്തത മൂലം വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനില്‍ ജലവിതരണം ഭാഗീകമായി തടസപ്പെടുന്ന സ്ഥിതി ആണ് നില നില്കുന്നത് എന്നും എം എല്‍ എ ചൂണ്ടി കാണിച്ചു.

കാലാവര്‍ഷം ശക്തമായപ്പോള്‍ പല സ്ഥലങ്ങളിലും കാനലിന്റെ സൈഡുകള്‍ ഇടിഞ്ഞിരുന്നു. ഇതിന്റെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തില്‍ ആണെന്നും കനാലിന്റെ ക്ളീനിംഗ് ജോലികള്‍ ഏകദേശം ഇതിനോടകം പൂര്‍ത്തിയാണെന്നും എം എല്‍ എ യുടെ നിര്‍ദ്ദേശ പ്രകാരം ഡിസംബര്‍ 24 ന് ജലവിതരണം ട്രയല്‍ റണ്‍ നടത്തി ജനുവരി ഒന്ന് മുതല്‍ പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്നുവിടുന്നതായിരിക്കുമെന്ന് പി വി ഐ പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി വി ബൈജു ഉറപ്പ് നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →