LOADING

Type to search

മിനി മാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.

Kerala

പെരുമ്പാവൂര്‍ >> മണ്ഡലത്തില്‍ പുതുതായി അനുവദിച്ച 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.ജ്യോതി പ്രഭാ പദ്ധതിയിലുള്‍പ്പെടുത്തി 34.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ഘട്ടമായി 104 മിനി മാസ് ലൈറ്റുകള്‍ ആണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഒരുകോടി 77 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്നും മിനി മാസ്റ്റ് ലൈററ്റിനായി ചെലവഴിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.പെരുമ്പാവൂര്‍ നഗരസഭയിലെ പതിനാലാം വാര്‍ഡില്‍ ഇരിങ്ങോള്‍ കാവ് ഭാഗത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഇരിങ്ങോള്‍ കാവ് , മരയ്ക്കാര്‍ റോഡ് , കാരാട്ടു പള്ളിക്കര , ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം , യൂണിയന്‍ ബാങ്കിന് മുന്‍വശം എന്നിവടങ്ങളിലും, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രളയക്കാട് അമ്പലത്തിന് മുന്‍വശം, പോസ്റ്റ് ഓഫിസ് ജംഗ്ഷന്‍ , ഇളമ്പകപ്പിള്ളി മില്ലുപടി രായമംഗലം ഗ്രാമപഞ്ചായത്തിലെ കനാല്‍ കവല , മുടിക്കരായി കപ്പേളക്ക് സമീപം ,
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പിഷാരിക്കല്‍ അമ്പലത്തിന് മുന്‍വശം , പഞ്ചായത്ത് ഓഫീസിന് മുന്‍വശം, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, വേങ്ങൂര്‍ അമ്പലത്തിന്റെ മുന്‍വശം, പാണിയേലി ജംഗ്ഷന്‍, പാണംകുഴി ജംഗ്ഷന്‍, സൊസൈറ്റി പാലം അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചക്കുംഞ്ചിറ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ റേഷന്‍ കട കവല , വല്ലം മുസ്ലിം പള്ളിക്ക് മുന്‍വശം വെങ്ങോല ഗ്രാമപഞ്ചായത്തിലെ കണ്ടന്തറ പള്ളിക്ക് മുന്‍വശം എന്നിവടങ്ങളില്‍ ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ട് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രദേശവാസികള്‍ എന്നിവരുടെ ആവശ്യപ്രകാരമാണ് ലൈറ്റുകള്‍ അനുവദിച്ചത്. സര്‍ക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ സില്‍ക്ക് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.