പുല്ലുവഴി- കല്ലില്‍ റോഡ് സാങ്കേതിക അനുമതി ലഭിച്ചു;ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായി എം.എല്‍ എ

-

പെരുമ്പാവൂര്‍ >>പുല്ലുവഴി കല്ലില്‍ റോഡിന് സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും . 2019ല്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍ദ്ദേശിച്ച വര്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ ഇടംപിടിച്ചതാണ്.

പദ്ധതിയ്ക്കായി 224 ലക്ഷം രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭരണാനുമതി നടപടികള്‍ ആരംഭിക്കുകയും ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനമൊട്ടാകെ 122 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായപ്പോള്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെ പുല്ലുവഴി കല്ലില്‍ റോഡിന് 2.24 കോടി രൂപ അനുവദിച്ചു.

ജനുവരി ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സമയബന്ധിതമായി ടാറിങ് ജോലികളും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍ദേശം നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →