പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡ് ബി സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് 1.5 കോടി : എല്‍ദോസ് കുന്നപ്പിള്ളി എം .എല്‍. എ

പെരുമ്പാവൂര്‍ >>പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡ് ബി സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് 1.5 കോടി രൂപ അനുവദിച്ചു. റോഡില്‍ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികള്‍ അടച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനോടകം ആരംഭിച്ചു. സമയബന്ധിതമായി ടാറിങ് ജോലികളും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍ദേശം നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →