Type to search

തളിപ്പറമ്പില്‍ വയോധികയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന സംഭവം; പ്രതി പിടിയില്‍

Crime Home Slider Kerala News

കണ്ണൂര്‍ >> വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിലായി. കണ്ണൂർ വളക്കൈ സ്വദേശി അബ്ദുൾ ജബ്ബാർ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് ഭാഗത്ത് നെറ്റ്വർക്ക് മാർക്കറ്റിംഗ് രീതിയിൽ മരുന്നുകൾ വിൽക്കുന്നയാളാണ് അബ്ദുൾ ജബ്ബാർ. തളിപ്പറമ്പ് പൊലീസ് ഇയാളെ രാവിലെ കസ്റ്റഡിയിൽ എടുക്കുകയും ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തളിപ്പറമ്പ് കുറുമാത്തൂരിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. തലയ്ക്ക് അടിയേറ്റ കുറുമാത്തൂർ കീരിയാട്ട് തളിയൻ വീട്ടിൽ 78 കാരിയായ കാർത്യായനിക്ക് സാരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അബ്ദുള്‍ ജബ്ബാര്‍, വെള്ളം എടുക്കാൻ പോകവെ കാർത്യായനിയെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണു കിടക്കുന്ന കാർത്യായനിയെ കണ്ടത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.