എടത്തി കുളം നവീകരണ പ്രവര്‍ത്തനം തുടങ്ങി

-

കുറുപ്പംപടി >> മുടക്കുഴ ഗ്രാമപഞ്ചായത്ത് 9 – ആം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് എടത്തി കുളത്തിലെ നവീകരണ പ്രവൃത്തനങ്ങള്‍ തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉല്‍ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. മാത്യു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഏറ്റി അജിത് കുമാര്‍, ഷോ ജറോയി, ജോഷി തോമസ്, സോജന്‍ ജോര്‍ജ്.ബാബു എന്നിവര്‍ പ്രസംഗിച്ചു.

കുരുപ്പ കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തി കുളം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ- ബേസില്‍ പോള്‍ ഉല്‍ഘാടനം ചെയ്യുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →