LOADING

Type to search

ഭൂമിയ്ക്ക് വിനയായി കൊടും ചൂട്, താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നു

Latest News Local News News World

വാഷിംഗ്ടണ്‍>>>താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഇത് മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയുയര്‍ത്തുമെന്ന് ശാത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം കടുത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പാരിസ്ഥിതിക വ്യതിയാന സ്ഥാപന മേധാവി ഫെഡ്രിക് ഒട്ടോ പറഞ്ഞു. ഉയര്‍ന്ന താപനില മനുഷ്യര്‍ക്കും പ്രകൃതിക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ഭീഷണിയാണ്. മിഡില്‍ ഈസ്റ്റിലെ താപനില പലപ്പോഴും 50 ഡിഗ്രി കടക്കുന്നുണ്ട്.

മലിനീകരണം കുറക്കുകയാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകന്‍ ഡോ.സിഹാന്‍ ലി പറഞ്ഞു.

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഉയര്‍ന്ന താപനിലയില്‍ അര ഡിഗ്രിയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ എല്ലായിടത്തും ഈ രീതിയിലല്ല താപനില വര്‍ദ്ധിക്കുന്നത്. ആഫ്രിക്കയിലും ബ്രസീലിലും പരമാവധി താപനിലയില്‍ ഒരു ഡിഗ്രിയുടെ വര്‍ദ്ധനവാണുണ്ടായത്. ആര്‍ട്ടിക്കിലും മിഡില്‍ ഈസ്റ്റിലും രണ്ട് ഡിഗ്രി വര്‍ദ്ധിച്ചു.

1980 മുതല്‍ 2009 വരെ 50 ഡിഗ്രിക്ക് മേല്‍ താപനില രേഖപ്പെടുത്തിയ ദിനങ്ങളുടെ എണ്ണം 14

2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 26

ഇറ്റലിയില്‍ 48.8 ഡിഗ്രിയും കാനഡയില്‍ 49.6 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു

ഇത് വൈകാത 50 ഡിഗ്രി കടന്നേക്കും

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.