
സമീപകാലത്ത് അറെ വിവാദമുണ്ടാക്കിയവരാണ് ഇബുള്‍ജെറ്റ് സഹോദരന്മാര്. ഇപ്പോഴിതാ തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് ഇവര്‍. സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഗ്രഹം പങ്കുവെച്ചിരിയ്ക്കുന്നത്. താല്പര്യമുള്ളവര് ഇമെയിലില്‍ ബന്ധപ്പെടണമെന്നു കുറിച്ച പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇബുള്‍ജെറ്റ് സഹോദരന്മാരുടെ കാരവനായ നെപ്പോളിയന്റെ രൂപമാറ്റത്തെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ നേരത്തെ ഉടലെടുത്തിരുന്നു.
17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യബ് ചാനലാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ ലിബിന്, എബിന് സഹോദരങ്ങളാണ് ചാനലിന് പിന്നില്‍. വാനില്‍ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലില്‍ അപ്ലോഡ് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. യാത്രകളും ഭക്ഷണവും ഉറക്കവുമെല്ലാം വാനിലായിരിക്കും. ഒരു വീട്ടില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം വാഹനത്തിലും അവര്‍ സാധ്യമാക്കുന്നു. ബെഡ്റൂം, അടുക്കള, ടോയ്ലെറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, ടി വി, ഫ്രിഡ്ജ് തുടങ്ങി വാഹനത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല.
‘നെപ്പോളിയന്’ എന്ന വാഹനത്തില്‍ റാംബോ എന്ന പട്ടിക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലര്‍ രൂപമാറ്റം വരുത്തി കാരവനാക്കിയാണ് ഇവരുടെ യാത്ര.
ഹോട്ടലുകളില്‍ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്. സോളാര്‍, ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വാഹനം നിര്‍ത്തിയിടുന്ന സമയത്തേക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്. ഇവര്‍ വാനില്‍ യാത്ര തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാന്‍ ഇറങ്ങിയത്. മൂന്ന് വര്‍ഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗണ്‍ കാരണം പാതിവഴിയില്‍ നിലച്ചു. മാസങ്ങള്‍ക്ക് ശേഷം അതിര്‍ത്തികള്‍ തുറന്നതോടെ ഇവര്‍ വീണ്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു.

Follow us on