ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

രാജി ഇ ആർ -

തിരുവനന്തപുരം>>> ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരായ സഹോദരന്‍മാരുടെ കാരവാനാക്കി മാറ്റിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അജിത് കുമാര്‍. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. കൂടാതെ, ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ബീഹാര്‍ റോഡിലൂടെ ആംബുലന്‍സ് സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്തായതോടെ ഇതിലും കേസുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റെ ദൃശ്യങ്ങള്‍ കേരള പോലീസ് ബിഹാര്‍ പോലീസിനു കൈമാറി.

ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് പായുന്നതെന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന്‍ മാറി തരുന്നില്ല’ എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം.


ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറണ്‍ ഇട്ടു വരുന്നതിനാല്‍ ആംബുലന്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്. ഇതോടെ, ബിഹാര്‍ പോലീസും വിഷയത്തില്‍ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് അടുത്തിടെയായി ലഭിച്ചത് നിരവധി പരാതികള്‍.

ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവര്‍ റോഡില്‍ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ പരാതികളും ഒപ്പം ചേര്‍ത്തിരുന്നു. അതില്‍ പലരും ഇവര്‍ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തില്‍ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നല്‍കി.