Type to search

ഇ ബുൾ ജെറ്റ് വിവാദം; സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കും

Kerala Uncategorized

ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞു.

ഇ ബുൾ ജെറ്റ് സഹേദരന്മാർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കണ്ണൂർ കമ്മീഷ്ണർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും എബിൻ ലിബിൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് മർദിച്ചെന്ന വ്ലോ​ഗർമാരുടെ പരാതിയിൽ കഴമ്പില്ലെന്നും ഇവരുടെ പഴയ വിഡിയോ പരിശോധിച്ച് കുറ്റകൃത്യം നടന്ന സ്ഥലം കണ്ടെത്തുമെന്നും ആർ ഇളങ്കോ അറിയിച്ചു. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ആർ ഇളങ്കോ വ്യക്തമാക്കി.

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.