
കോതമംഗലം>>>എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും,കൊച്ചു കലാകാരി കുമാരി ഗോപിക പ്രദീപിന് സ്വീകരണം നല്‍കുകയും ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റി മുണ്ട് ചലഞ്ചിലൂടെ കണ്ടത്തിയ മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
പ്രതിഭ സംഗമം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മേഖല പ്രസിഡന്റ് ഹരീഷ് രാജന്,സെക്രട്ടറി സുധീഷ് പി എസ്,ട്രഷറര്‍ അനീഷ് മോഹനന്,ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം,പ്രസിഡന്റ് അഭിലാഷ് രാജ്,സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ലോക്കല്‍ സെക്രട്ടറി കെ ഇ ജോയ്,ജോയി പി മാത്യു,കവളങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ ഷിബു പടപറമ്പത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണന് പി എം എന്നിവര്‍ പങ്കെടുത്തു.

Follow us on