LOADING

Type to search

മയക്കുമരുന്ന്; രജിസ്റ്റര്‍ ചെയ്തത് ഇരുന്നൂറോളം കേസുകള്‍ 244 പേര്‍ അറസ്റ്റിലായി

Latest News Local News News

ആലുവ>>> റൂറല്‍ ജില്ല പൊലീസ് നടത്തിയ മയക്കുമരുന്ന് പ്രത്യേക പരിശോധനയില്‍ ഒരാഴ്ചക്കിടെ രജിസ്റ്റര്‍ ചെയ്തത് ഇരുന്നൂറോളം കേസുകള്‍. 244 പേര്‍ അറസ്റ്റിലായി. മയക്കുമരുന്ന് നിരോധന നിയമപ്രകാരം 66 കേസുകളും 81 അറസ്റ്റും നടന്നു.

അബ്കാരി നിയമപ്രകാരം 50 കേസുകളും 80 അറസ്റ്റും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതിന് 83 കേസുകളിലായി 83 അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 34 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും റെയ്ഡ് നടന്നു. പെരുമ്പാവൂരില്‍നിന്നുമാത്രം ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.