തൃശൂര്‍ /മലപ്പുറം>>
മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വന്‍ മയക്കുമരുന്ന് വേട്ട. മലപ്പുറത്ത് മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാള്‍ ക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായി. ചട്ടിപ്പറമ്പ് സ്വദേശി മജീദാണ് പിടിയിലായത്. ഇയാളുടെ വീട്ടിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
തൃശൂരില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. തൃശൂര്‍ പഴുവില്‍ സ്വദേശി മുഹമ്മദ് ഷെഹിന് ഷായെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇയാളെ മുപ്പത്തിമൂന്ന് ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാര്‍ കിഴക്കേനടയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരും. പ്രതിയുടെ ഇടപാടുകാരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രതി ഇതിന് മുന്‍പും ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബംഗ്ലൂരുവില്‍ നിന്നുമാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
Follow us on