കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകളില്‍ റെയ്ഡ്

-

കൊച്ചി>>കൊച്ചിയില്‍ മയക്കുമരുന്ന് വിതരണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ്. ഡിജെ പാര്‍ട്ടികള്‍ക്കായി സ്പെയിനില്‍ നിന്നും സിന്തറ്റിക് ലഹരി എത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൊച്ചി, ബംഗളൂരു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

സ്പെയിനില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ച ശേഷം അവിടെ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കൊണ്ടുവന്നതാണ് മയക്കുമരുന്ന്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് വിതരണം ചെയ്യുന്നവരുടെയും ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവരുടെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ലഹരി ഉപയോഗം തടയാനാണ് കസ്റ്റംസിന്റെയടക്കം നീക്കം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →