LOADING

Type to search

ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പിടിയില്‍

Latest News Local News News

കാസര്‍കോട്>>>ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചെറുപുഴ സ്വദേശി പ്രസാദ് കെ ആര്‍ ആണ് പണവുമായി പിടിയിലായത്.

കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്‌സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ് പണം പിരിച്ചത്. ഏജന്റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി.

എണ്‍പത് പേര്‍ക്കാണ് ടെസ്റ്റിന് ടോക്കണ്‍ നല്‍കിയിരുന്നത്. ആഴ്ചയില്‍ നാലു ദിവസം ഇത്തരത്തില്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസന്‍സ് അപേക്ഷയടക്കം ഓണ്‍ലൈന്‍ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരും, ഏജന്റുമാരും ചേര്‍ന്നുള്ള ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.