
കോട്ടയം>>>കാഞ്ഞിരപ്പള്ളിയിലെ മോട്ടോര്‍ വാഹന വകുപ്പിലെ കൊള്ളസംഘത്തെ ആണ് വിജിലന്‍സ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് സുകുമാരനെ ആണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസന്‍സിന് ആയി ദിവസ പടി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരന് ആയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി.
ടൂ വീലര്‍ ലൈസന്‍സിന് 500 ഫോര്‍ വീലറിന് 1000 ഹെവി ലൈസന്‍സ് വേണമെങ്കില്‍ 2000 രൂപ എന്നിങ്ങനെയാണ് ഇവര്‍ ഈടാക്കിയിരുന്നത്.കാഞ്ഞിരപ്പള്ളി ആര് ടി ഓഫീസിലെ കൈക്കൂലിക്കാരുടെ വില വിവര പട്ടികയാണിത്. ഏജന്റ്മാരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 10000 രൂപയും കണ്ടെടുത്തു. സംഘത്തിലെ മുഖ്യ ഏജന്റായ വിക്ടറി സലീം ഒളിവിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു
ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നല്‍കിയിരുന്ന ഏജന്റ് മാരായ അബ്ദുല്‍ സമദും നിയാസും ആണ് വിജിലന്‍സിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു മേല്‍ നടപടി സ്വീകരിച്ചു. ദിവസം പടിയായി കൈക്കൂലി വാങ്ങിയ പണവും വിജിലന്‍സ് സംഘം തൊണ്ടിമുതലായി പിടികൂടിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാസപ്പടി സംഘത്തില്‍ സുരേഷ് ബാബു അരവിന്ദ് എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഉള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് സംഘം പറയുന്നത് ഇങ്ങനെ. ഏറെനാളായി ഈ പ്രദേശത്ത് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന വിവരം വിജിലന്‍സിനെ ലഭിച്ചിരുന്നു. രഹസ്യവിവരം ആണ് ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് പല തവണ പരിശോധന നടത്തിയെങ്കിലും കൈക്കൂലി കാരെ പിടിക്കാന്‍ ആയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ കൊടുക്കാന്‍ ആയത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് സംഘം പിടികൂടിയത്. കാഞ്ഞിരപ്പള്ളിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ വളഞ്ഞാണ് സംഘം പിടികൂടിയത്.
ഇയാളില്‍ നിന്ന് മുപ്പതിനായിരം രൂപയോളം തൊണ്ടിമുതലായി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏജന്റ് മാരെ വെച്ചാണ് ഇയാള്‍ പണം ഈടാക്കിയിരുന്നത്. മറ്റു രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും നിര്‍ണായകമായ വിവരങ്ങള്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സിന് ആയി ഡ്രൈവിംഗ് സ്കൂളുകള്‍ വഴിയാണ് പണം ഈടാക്കിയിരുന്നത്. മിക്ക ദിവസവും മുപ്പതിനായിരം രൂപ ഇയാള്‍ക്ക് ദിവസ പടി കിട്ടിയിരുന്നത് ആയി വിജിലന്‍സ് സംഘം വ്യക്തമാക്കുന്നു. ഡ്രൈവിംഗ് ആയി അപേക്ഷിച്ച് ടെസ്റ്റിന് കാത്തിരിക്കുന്ന ജനങ്ങളില്‍ നിന്നും നേരിട്ട് പണം ഈടാക്കാതെ ഏജന്റ് മാര്‍ വഴി വാങ്ങി എടുക്കുന്ന രീതിയാണ് ഇവര്‍ പയറ്റി ഇരുന്നത്.

Follow us on