സംവിധായകന്‍ മനോജ് ആലുങ്കലിന് ഡോക്ടറേറ്റ്

സ്വന്തം ലേഖകൻ -

കൊച്ചി>>>പ്രശസ്ത താരം മീരാജാസ്മിന്‍ നായികയായി അഭിനയിച്ച ‘ ഇതിനുമപ്പുറം ‘എന്ന ചിത്രത്തിന്റെനിര്‍മ്മാതാവും സംവിധായകനുമായ മനോജ് ആലുങ്കലിന് ഡോക്ടറേറ്റ്‌ലഭിച്ചു.ഫിലിം ഡയറക്ഷന്‍ ആന്റ് ഫൈന്‍ ആര്‍ട്ട്‌സില്‍ ഇന്ത്യന്‍ എംമ്പയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മനോജിന് ഡോക്ടറേറ്റ് ലഭിച്ചത്.

കഴിഞ്ഞ 21 വര്‍ഷമായി മലയാള-തമിഴ് സിനിമാ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് ഏറേ ശ്രദ്ധേയനായ മനോജ് ആലുങ്കല്‍, എറണാകുളം സ്വദേശിയാണ്.
തമിഴ് – മലയാള സിനിമ മേഖലയ്ക്ക് കൂടുതല്‍ ഉര്‍ജ്ജം പകരാന്‍ ഡോക്ടറേറ്റിന്റെ തിളക്കത്തില്‍ ഡോക്ടര്‍ മനോജ് എത്തുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →