സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനം, ഭര്‍ത്താവ് പണവും സ്വര്‍ണവും വണ്ടിയുമായി പോയി

മലപ്പുറം>> സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതിയുടെ പരാതി . ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പൊലീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നും മലപ്പുറം എടക്കര സ്വദേശിയായ യുവതി പരാതിപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പാണ് തൃശൂര്‍ സ്വദേശി സുബീഷിനെ വിവാഹം കഴിച്ച സുചിത്ര ഇപ്പോള്‍ ചെമ്മംതിട്ടയിലാണ് താമസം. സ്തീധനം കുറഞ്ഞുപോയെന്ന കാരണത്തില്‍ തന്നെ ഒഴിവാക്കാന്‍ ഭര്‍ത്താവ് സബീഷ് കുറച്ചു കാലമായി ശ്രമിക്കുകയാണെന്ന് സുചിത്ര പറയുന്നു.

ഇതിന് ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദവുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുബീഷ് അടിച്ചു പരിക്കേല്‍പ്പിച്ചു. പണവും സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടുപോയി. തന്റെ സ്‌കൂട്ടറും കൊണ്ടാണ് കടന്നുകളഞ്ഞത്.

എന്നാല്‍ സുചിത്രയുടെ പരാതിയില്‍ ഭര്‍ത്താവ് സുബീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് എടക്കര പൊലീസിന്റെ വിശദീകരണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →