
തൃശൂര്‍>>>നാട്ടികയില്‍ നായയെ വിഴുങ്ങിയ നിലയില്‍ മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
നാട്ടിക ഇയ്യാനി ക്ഷേത്രത്തിനു സമീപം ഇയ്യാനി രാജന്റെ വീട്ടു വളപ്പിലാണ് സംഭവം. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തി പാമ്ബിനെ പിടികൂടി പീച്ചി വനംവകുപ്പിനെ അറിയിച്ചു.
വലുപ്പമേറിയ നായയെ വിഴുങ്ങിയ കാരണം പാമ്പിന് രക്ഷപ്പെടാനായില്ല. ഏറെ നേരത്തെ ശ്രമഫലമായാണ് തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പാമ്പിനെ പിടികൂടിയത്. ചാക്കിലാക്കിയാണ് പാമ്ബിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്ബിനെ കൈമാറിയത്.
പാമ്പിനെ പിടികൂടാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയവരാണ് പാമ്പിനെ പിടികൂടിയത്. ശൈലേഷ്, അജിത് കുമാര്‍, സത്യന്, വിപിന്‍, ഷിബി എന്നിവര്‍ ഉള്‍പ്പെടുന്ന തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരാണ് പാമ്പിനെ പിടികൂടിയത്.
ആയിരത്തിലേറെ പാമ്പുകളെ ഇതിനോടകം, തങ്ങള്‍ പിടികൂടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. സംഭവം അറിഞ്ഞു നിരവധി ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടി.

Follow us on