LOADING

Type to search

വളര്‍ത്തുനായ്ക്കായി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ബിസിനസ് ക്ലാസ് സീറ്റുകളും ബുക്ക് ചെയ്ത് ഇന്ത്യന്‍ വ്യവസായി

Latest News Local News News

മുംബൈ>>> വളര്‍ത്തുനായ്ക്കായി എയര്‍ ഇന്ത്യ വിമാനത്തിലെ മുഴുവന്‍ ബിസിനസ് ക്ലാസ് സീറ്റുകളും ബുക്ക് ചെയ്ത് ഇന്ത്യന്‍ വ്യവസായി. എ.ഐ 671 എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു നായുടെ ആഡംബര യാത്ര.

മുംബൈയില്‍നിന്ന് ചെന്നൈ വരെ രണ്ടുമണിക്കൂര്‍ യാത്രക്കായി 2.5 ലക്ഷം രൂപയാണ് നായുടെ ഉടമ മുടക്കിയത്. വളര്‍ത്തുനായ്ക്കായി മുഴുവന്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകളും വാങ്ങിയ വ്യവസായിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എയര്‍ ഇന്ത്യ മുംബൈ -ചെന്നൈ യാത്രയുടെ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് 20,000 രൂപയാണ്. ഇതില്‍ 12 സീറ്റുകളും ഉള്‍പ്പെടും. തന്റെ നായ് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ് വ്യവസായി മുഴുവന്‍ ടിക്കറ്റുകളും വിലക്കെടുത്തതെന്നാണ് വിവരം.

എയര്‍ ഇന്ത്യ ബിസിനസ് ക്ലാസ് ടിക്കറ്റില്‍ മുമ്പും വളര്‍ത്തുനായ്ക്കള്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു നായ്ക്കായി മുഴുവന്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകളും വാങ്ങുന്നത്.

പാസഞ്ചര്‍ കാബിനില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യന്‍ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ടു വളര്‍ത്തുമൃഗങ്ങളെയാണ് ഇരുത്തുക. അവസാന നിരയിലെ രണ്ടുവരികളാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി അനുവദിക്കുക. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ എയര്‍ ഇന്ത്യ 2000 വളര്‍ത്തുമൃഗങ്ങളുമായി ആഭ്യന്തര യാത്രകള്‍ നടത്തി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.