ദില്ലിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

-

ദില്ലി>>ദില്ലിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. നവംബര്‍ 27 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സുപ്രീം കോടതി കേസിലെ സര്‍ക്കാര്‍ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 40 ദിവസമായി സമരം തുടരുകയായിരുന്നു. സപ്രീം കോടതി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടന്നു.

പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →