ഇങ്ങനെയുമുണ്ടോ ഡോക്ടര്‍;സര്‍ക്കാര്‍ ആശുപത്രില്‍ പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി രോഗി

-

ആലത്തൂര്‍>>സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു രോഗിയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

അപകടത്തില്‍ പരിക്കേറ്റ് ആലത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സുരേന്ദ്രന്‍ മേനോന്‍ എന്നയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

ഡോക്ടര്‍ ഫോണില്‍ മുഴുകിയിക്കുകയായിരുന്നു. ശ്വാസംമുട്ട് ഉണ്ടായിരുന്നെന്നും, രോഗിയാണെന്നും പറഞ്ഞിട്ടും ബി പി പോലും പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഡോക്ടര്‍ മരുന്നിന് എഴുതി തന്ന കുറിപ്പ് മെഡിക്കല്‍ ഷോപ്പിലുള്ളവര്‍ക്കോ, മറ്റൊരു ഡോക്ടര്‍ക്കോ വായിക്കാനോ, മനസിലാക്കാനോ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈയുഗത്തിലും ഇത്ര മനുഷ്യത്വം ഇല്ലാത്തതും മോശപ്പെട്ട പെരുമാറ്റം ഉള്ളതുമായ ഡോക്ടര്‍ ഉണ്ട് എന്നത് ആശ്ചര്യം

മിനിഞ്ഞാന്ന് ഉച്ചക്ക് പാലക്കാട് പോകുന്ന വഴി പുതിയങ്കത്ത് വെച്ച് ഞാന്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡിലെ ഒരു കുഴിയില്‍ വീണ് മറിഞ്ഞു ചില്ലറ പരുക്കുകളോടെ പരസഹായത്തോടെ ആലത്തൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പോയി.

അപകടത്തിന്റെ ആഘാതത്തിലും ഭയത്താലുള്ള മനസിക പിരിമുറുക്കത്തിലും ആസ്വസ്ഥനായ എന്നെ കൂടെയുള്ളവര്‍ അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടത്തി. അപ്പോള്‍ ഡ്യൂട്ടിയില്‍ ഉള്ള ഡോക്ടര്‍ അവിടെ ആരുമായോ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു, ചോര വാര്‍ന്നൊലിക്കുന്ന കാലുമായി ഞാന്‍ കിടക്കുന്നത് ഏകദേശം പത്തടി അകലത്തുള്ള സീറ്റില്‍ ഇരുന്ന് ഒന്ന് just നോക്കി,

വീണ്ടും ഫോണില്‍ മുഴുകി.

വേദന കൊണ്ട് പുളയുക ആയിരുന്ന എന്റെ അവസ്ഥ കണ്ട് കൂടെ ഉള്ള ആളുകള്‍ ആ ഡോക്ടറോട് ചെന്ന് പറഞ്ഞപ്പോള്‍ അവിടെ കിടന്നാല്‍ എങ്ങനെ ഇങ്ങോട്ട് കൊണ്ട് വാ എന്നും പറഞ്ഞു ടെലിഫോണ്‍ സഭാഷണം തുടര്‍ന്നു.

ഞാന്‍ വയ്യാത്ത കാലും വലിച്ചു അദ്ദേഹത്തിന്റെ മുന്നില്‍ ചെന്ന് നിന്ന്.

എവടെയോ നോക്കി എന്തൊക്കെയോ ചോദിച്ചു

ഒടുക്കം പോലീസ് കേസുണ്ടോ എന്ന് ചോദിച്ചു ഇല്ല സ്വയം മറിഞ്ഞതാണ് പറഞ്ഞു.

ഒരു stoma breather ആയ ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചു എന്റെ ശരീരിക അവസ്ഥയും ഞാന്‍ കഴിക്കുന്ന മരുന്നുകളും. വല്ലാതെ ശ്വാസം മുട്ട് ഉണ്ടായിരുന്നു എനിക്ക് പക്ഷെ ഒട്ടും ദയ ഇല്ലാതെ ഇപ്പോ കാലിലെ കാര്യം മാത്രം പറയ് എന്ന് പറഞ്ഞു ദേഷ്യപ്പെട്ട് നേരാവണ്ണം ഒന്ന് നോക്കിയ പോലും ഇല്ല. എന്നിട്ട് മുറിവുകള്‍ dress ചെയ്യാനും xray ക്കും എഴുതി തന്നു.

സ്‌നേഹനിധിയായ ഒരു സിസ്റ്റര്‍ സാവധാനത്തിലും കരുതലോടെയും മുറിവുകള്‍ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടി. Xray എടുത്ത് ആ ഡോക്ടറെ കാട്ടി കൊടുത്തു അപ്പോളും ഫോണില്‍ മുഴുകിയിരുന്ന ആ ഡോക്ടര്‍ എന്നെ ഒന്ന് നോക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ – ഇത്രയും വെപ്രാളപ്പെട്ട ശ്വാസം മുട്ട് ഉണ്ടായിരുന്ന എന്നെ പരിശോധിച്ച പോലും ഇല്ല, ഞാന്‍ ഒരു രോഗിയാണ് എന്ന് പറഞ്ഞിട്ടും പ്രാഥമിക നിഗമനത്തിന് ആയുള്ള BP പോലും ചെക്ക് ചെയ്തില്ല എന്നത് എത്ര വലിയ അനാസ്ഥയാണ്. എന്നിട്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞു മരുന്നിന് എഴുതി തന്നു, ആ കുറിപ്പ് ആണ് ഈ pic.

ആലത്തൂര്‍ മുതല്‍ നെമ്മാറ വരെയുള്ള പല മെഡിക്കല്‍ ഷോപ്പിലും പോയി ആര്‍ക്കും ആ കുറിപ്പ് വായിക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല. നെന്മാറയില്‍ വന്നു വേറൊരു സര്‍ക്കാര്‍ ഡോക്ടറെ കാട്ടി അതിശയം എന്ന് പറയട്ടെ ആ ഡോക്ടര്‍ക്ക് പോലും ആ കുറിപ്പ് മനസ്സിലായില്ല. എന്നിട്ടദ്ദേഹം വേറെ ഒരു കുറിപ്പില്‍ മരുന്നുകള്‍ കുറിച്ച് തന്നു.

കേരളത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രിയും അവിടുത്തെ ഡോക്ടര്‍മാരും പ്രശംസയര്‍ഹിക്കുന്ന സേവനനിലവാരം കാഴ്ചവെക്കുന്ന ഈ കാലഘട്ടത്തില്‍ ഇമ്മാതിരിയുള്ള ആത്മാര്‍ത്ഥതയില്ലാത്ത, മനുഷ്യത്വമില്ലാത്ത സമീപനം ഒരു കല്ലുകടിതന്നെയാണ്…..

അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് Dr Chenthoornath Monie എന്നാണ് അദ്ദേഹത്തിന്റെ പേര്.

ആ ഡോക്ടറോട് ഒന്നേ പറയാനുള്ളു ഇമ്മാതിരി ശരീരത്തിലെ മുറിവുകള്‍ ഉണങ്ങും.. പക്ഷെ അവഗണനകൊണ്ടുണ്ടായ മനസ്സിനേറ്റ മുറിവുകള്‍ ഉണങ്ങില്ല

സംസാരിക്കാന്‍ കഴിയാത്ത എന്റെ നിസ്സഹായ അവസ്ഥയെയാണ് താങ്കള്‍ അവഗണിച്ചതും അപമാനിച്ചതും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →