Type to search

ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Kerala

കൊച്ചി>>നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ധാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ ആരംഭിച്ച തുടരന്വേഷണം നിയമപരമല്ലെന്നാണ് ദിലീപിന്റെ വാദം .
നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണമെന്നും അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് വാദിച്ചു.കേസില്‍ തുടരന്വേഷണം തടയരുതെന്ന് ആവശ്യപ്പെട്ട് ഇരയും കക്ഷി ചേര്‍ന്നിരുന്നു. ബാലചന്ദ്ര കുമാറിന്റെആരോപണങ്ങള്‍ തെറ്റാണന്ന്പൂര്‍ണ ബോധ്യമുണ്ടങ്കില്‍ തുടരന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇര ആരാഞു.അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നും നടി ബോധിപ്പിച്ചു.അന്വേഷണം പൂര്‍ത്തിയാക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ മുന്ന് മാസം സമയം കൂടി
സാവകാശം തേടിയിരിക്കുകയാണ്അന്വേഷണം മാര്‍ച്ച് ഒന്നിനകം പുര്‍ത്തിയാക്കണമെന്ന കോടതിയുടെ വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ രേഖാമൂലം സാവകാശം തേടിയത്.
തുടരന്വേഷണ പദ്ധതിയും രേഖകളും ബന്ധപ്പെട്ട വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു .

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.