നടി ആക്രമിക്കപ്പെട്ട കേസ്;ഭാമ, റിമി ടോമി, ബിന്ദു പണിക്കര്‍ അടക്കമുള്ളവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സിനിമാക്കാരെ ഭാമ, റിമി ടോമി, ബിന്ദു പണിക്കര്‍ അടക്കമുള്ളവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ഭാമ, റിമി ടോമി, ബിന്ദു പണിക്കര്‍ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുക. ഇതില്‍ ഭാമയുടേയും റിമിയുടേയും മൊഴി കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍. നടന്‍ സിദ്ദിഖിനേയും മൊഴി എടുക്കും. നടി മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒഴികെ സിനിമയില്‍ നിന്നെത്തിയ എല്ലാവരും ദിലീപിനെ തുണയ്ക്കുന്ന തരത്തിലാണ് വിചാരണക്കാലത്ത് മൊഴി നല്‍കിയത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനേയും പൊലീസ് വിളിപ്പിച്ചേക്കും.

കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തയ്യാറാകുന്നതിനിടെ കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാര്‍ത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവര്‍ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്ബത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

മൊഴി മാറ്റിയ ശേഷം ഭാമയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നല്‍കിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. വിമര്‍ശനങ്ങള്‍ക്ക് പുറമെ സൈബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു.

സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയൊണ് വിവാദങ്ങള്‍ക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. ‘യുദ്ധങ്ങള്‍ സൂക്ഷിച്ചു മാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ (ശുഭാപ്തി വിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം. ഈ പോസ്റ്റുള്‍പ്പെടെ ചില സൂചനകള്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാമയെ ആദ്യം ചോദ്യം ചെയ്യുക.

2017 ല്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്ത് വന്നിരുന്നു. ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അതിന് വിരുദ്ധമായാണ് ഭാമ മൊഴി മാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയും അവരത് നീക്കം ചെയ്യുകയും ചെയ്തു.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ ഭാമ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഭാമ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകര്‍ത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത് എന്നായിരുന്നു അന്വേഷണ ഘട്ടത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസിനോടും സമ്മതിച്ചു. എന്നാല്‍ വിചാരണയില്‍ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →