ദിലീപിന് നിര്‍ണായകം; ബാലചന്ദ്രകുമാര്‍ കുടുതല്‍ വെളിപ്പെടുത്തുമോ? കോടതിയില്‍ ഇന്ന് രഹസ്യമൊഴി

-

കൊച്ചി>>നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസില്‍ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിര്‍ണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →