LOADING

Type to search

നടിയെ ആക്രമിച്ച കേസ് : ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

കൊച്ചി>>നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതിയും സിനിമാ നടനുമായ ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍.

കെട്ടിച്ചമച്ച കേസും വ്യാജ തെളിവുകളും കൊണ്ട് പോലീസ് വേട്ടയാടുന്നുവെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ മാധ്യമ വിചാരണ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന ദിലീപിന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതിനിടെ, നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് ജി നായരാണെന്ന് സൂചന. ശരത്തിന്റെ വീട്ടിലും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫ്ളാറ്റിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ശരത് ജി നായരിലേക്ക് അന്വേഷണം എത്തിയത് ശബ്ദസാമ്പിളുകളിലെ സാമ്യത കൊണ്ടാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ശരത് തന്നെയാണ് വിഐപിയെന്ന് ഉറപ്പിക്കാന്‍ ചില വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്.

ശരത് ഒളിവിലാണെന്നും എസ്പി വ്യക്തമാക്കി. ശരത്തിന്റെ വീട്ടിലെ റെയ്ഡില്‍ സിം കാര്‍ഡുകളും ,മെമ്മറി കാര്‍ഡുകളും,മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ദിലീപും ശരത്തും തമ്മിലുള്ള സ്ഥല ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.