
ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ജോലിക്കാരന് ദാസന്റെ മൊഴി.
ദിലീപിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാര്‍ തന്നെ അറിയിച്ചിരുന്നു.
വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാന്‍ ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരിന്നു.
ഭയം മൂലമാണ് പറയാതിരുന്നതെന്ന് ദാസന് പറയുന്നു.
ബാലചന്ദ്രകുമാര്‍ ബന്ധപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപിന്റെ സഹോദരന് അനൂപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് കൊണ്ടുപോയെന്നും
പോലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി രാമന് പിള്ളയും ഫിലിപ്പും ചേര്‍ന്ന് പറഞ്ഞിരുന്നുവെന്നും ദാസന് പോലീസിന് നല്കിയ മൊഴി പകര്‍പ്പില്‍ പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര് റദ്ധാക്കാനാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദാസന്റെ വെളിപ്പെടുത്തല്‍.