ഇരട്ടക്കൊല; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല, സംസ്ഥാനത്ത് അതീവജാഗ്രത; ഡിജിപി

-

ആലപ്പുഴ>> ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കും. തുടര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ സംഘര്‍ഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കര്‍ശനമാക്കും. ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു.

അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികള്‍ എത്തിയത് ആറ് ബൈക്കുകളിലായാണ്. 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. പതിനൊന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു

.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →