ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികള്‍ അധികാരത്തില്‍ വരണം: ചലച്ചിത്ര നടന്‍ ദേവന്‍

-

എരുമേലി>>ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികള്‍ കേരളത്തില്‍ അധികാരത്തിലേറണമെന്ന് ചലച്ചിത്ര നടന്‍ ദേവന്‍.എരുമേലി-ശബരിമല കാനനപാത തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ദേവന്റെ ഈ വിവാദ പ്രസംഗം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സാക്ഷാല്‍ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്.അതിനു പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മള്‍. 70 വര്‍ഷമായി നമ്മള്‍ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.-ദേവന്‍ പറഞ്ഞു.

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. അതിന് എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. അവര്‍ നമ്മളെ മണ്ടന്‍മാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്.അവരല്ല മണ്ടന്‍മാര്‍ നമ്മളെ മണ്ടന്‍മാരാക്കുന്ന നമ്മളാണ് മണ്ടന്‍മാര്‍. ഹിന്ദുവിന്റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്‌കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണ സംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മള്‍ സഹിച്ചു. ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ’.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →